സിഡ്നി: കൊറോണ കാലത്ത് അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുന്നതിനിടെ ടോയ്ലറ്റ് പേപ്പറിനെ ചൊല്ലി സൂപ്പർമാർക്കറ്റിൽ തമ്മിൽ തല്ലി രണ്ട് സ്ത്രീകൾ. സിഡ്നിയിലെ ഒരു സൂപ്പർമാർക്കറ്റിലാണ് സംഭവം. ട്രോളി നിറയെ ടോയ്ലറ്റ് പേപ്പറിന്റെ പായ്ക്കറ്റുകളുമായി ഒരു സ്ത്രീ പോകുമ്പോൾ അതിൽ നിന്ന് ഒരെണ്ണം എടുക്കാൻ മറ്റൊരു സ്ത്രീ ശ്രമിച്ചതാണ് വാക്കേറ്റത്തിന് കാരണമായത്.
ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാദപ്രതിവാദമുണ്ടാകുന്നതും വീഡിയോയിൽ കാണാം. ഒരു പായ്ക്കറ്റ് തനിക്കും വേണമെന്നും എല്ലാം കൂടി എടുത്തുകൊണ്ടുപോകരുതെന്നും ഒരു സ്ത്രീ പറയുന്നുണ്ട്. എന്നാൽ ഇത് മറ്റേയാൾ നിഷേധിക്കുകയായിരുന്നു.
സംഭവത്തിൽ ഇടപെട്ട സൂപ്പർമാർക്കറ്റ് ജീവനക്കാരൻ പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു. കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ടോയ്ലറ്റ് പേപ്പറിന് വേണ്ടി അടിപിടി കൂടുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Police were called after a fight broke out between people over loo roll in a Sydney supermarket
Two women have since been charged. Read more here: https://t.co/qvebSUzaj5 pic.twitter.com/Rn64Pcfv0P
— Sky News (@SkyNews) March 8, 2020
Discussion about this post