ഇറാന്: കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇറാനില്‍ ഇന്നലെ മാത്രം 49 പേര് മരിച്ചു. ഇതോടെ ഇറാനില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 194 ആയി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
31 പ്രവിശ്യകളിലായി 6,566 പേരിലാണ് ഇറാനില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 2134 പേര് സുഖം പ്രാപിച്ചു. ടെഹ്റാന്, ഖ്വാം, മസന്ദറാന് എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കൂടുതല്‍ ആളുകളില്‍ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ യൂറോപ്പില്‍ നിന്നുള്ള വിമാനങ്ങള്‍ എല്ലാം സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കൊവിഡ് 19 വൈറസ്ബാധ നൂറില്‍ അധികം രാജ്യങ്ങളിലാണ് ഇതുവരെ സ്ഥിരീകരിച്ചത്.
ലോകമാകെയുള്ള കൊറോണ ബാധിതരുടെ എണ്ണം ഒരുലക്ഷത്തി ആറായിരം കടന്നു. ഇറ്റലിയില്‍ ഇന്നലെ മാത്രം 133 ആളുകള്‍ മരിച്ചു. ഇതോടെ ഇറ്റലിയില്‍ മരണ സംഖ്യ 366 ആയി. ഫ്രാന്‍സില്‍ മൂന്ന് പേരും മരിച്ചു. മൂന്ന് പേര് കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 19 ആയി. യുകെയിലും സ്വിറ്റ്സര്‍ലണ്ടിലും ഹോങ്കോംഗിലും ഒരാള്‍ വീതവും നെതര്‍ലണ്ട്സില്‍ രണ്ടുപേരും മരിച്ചു. അമേരിക്കയില്‍ മരണം 21 ആയി.
Discussion about this post