കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നെത്തിയ വ്യക്തിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 62 ആയി ഉയര്‍ന്നു.
കൊറോണ സ്ഥിരീകരിച്ചവര്‍ എല്ലാവരുംതന്നെ ഇറാനില്‍ നിന്നും എത്തിയവരാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. അതേസമയം കോവിഡ് 19 ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്കിയ അവധി നീട്ടണമോയെന്ന് അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. നിലവില്‍ മാര്‍ച്ച് പതിനാല് വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.