വുഹാന്‍: ലോകം കൊറോണ ഭീതിയില്‍ നിന്നും ഇനിയും മുക്തമായില്ല. പല രാജ്യങ്ങളിലുമായി അനവധി ജീവനുകളാണ് വൈറസ് എടുക്കുന്നത്. ഈ ഭീതി നിറഞ്ഞ വേളയിലും മനസിനെ കുളിരനണിയിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. 87 വയസുകാരനായ കൊറോണ രോഗിക്ക് സൂര്യാസ്തമയം കാണിച്ചുകൊടുക്കുന്ന ഡോക്ടറുടെ ചിത്രമാണ് വൈറലാവുന്നത്.
നിരവധി പേരാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്. ട്വിറ്ററില്‍ ചെന്ചെന്സ് എന്ന യൂസറാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്. ‘വുവാഹിനിലെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ഒരുമാസത്തോളമായി ചികിത്സയില്‍ കഴിയുന്ന 87കാരനായ രോഗിയെ സിടി സ്കാന്‍ എടുക്കാനായി കൊണ്ടുപോകുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം സൂര്യാസ്തമയം കണ്ടത്. ഇതോടെ അല്പ സമയം അത് കാണാന്‍ അനുവദിക്കാമോയെന്ന് ഡോക്ടറോട് ചോദിച്ചു.
ഡോക്ടര്‍ സമ്മതം അറിയിച്ചതോടെ ആ കാഴ്ച പിറന്നു; ചിത്രത്തോടൊപ്പം ഇദ്ദേഹം കുറിച്ചത് ഇപ്രകാരമായിരുന്നു. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വന്‍ ഹിറ്റാണ്. ഹൃദയത്തില്‍ തൊടുന്നുവെന്നാണ് പലരുടെയും അഭിപ്രായം. ചൈനയില്‍ ഇതുവരെ 3000ത്തിലേറെ ജീവനുകളാണ് വൈറസ് ബാധ മൂലം മരിച്ചത്. ഇപ്പോഴും വൈറസ് പടര്‍ന്ന് പിടിക്കുകയാണ്.
Wuhan Uni hospital. A twenty-something doctor from Shanghai was taking a 87yo patient who'd been hospitalised for a month to take a CT scan.
He asked if he wanted to stop to watch the sunset.
He said yes. They enjoyed the moment together. pic.twitter.com/4nzqLZLLGE— Chenchen Zhang🤦🏻♀️ (@chenchenzh) March 5, 2020
Discussion about this post