വാഷിംഗ്ടണ്‍: ഫേസ്ബുക്ക് ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. സ്റ്റേഡിയം ഈസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ച് ജോലി ചെയ്തിരുന്ന കരാറുകാരനാണ് നിലവില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ വാഷിംഗ്ടണ്‍ സിയാറ്റിലെ ഓഫീസ് ഫേസ്ബുക്ക് അടച്ചു.
ജീവനക്കാരന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച വിവരം ഫേസ്ബുക്ക് മുഖ്യവക്താവ് ട്രേസി ക്ലെയ്ടണാണ് അറിയിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഉദ്യോഗസ്ഥരോട് വീടുകളില്‍ ഇരുന്ന് ജോലിയെടുക്കാന്‍ ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
തങ്ങളുടെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്ത് പൊതു ആരോഗ്യ ചട്ടങ്ങള്‍ കൃതൃമായി പാലിക്കുന്നുണ്ടെന്നും ട്രേസി ക്ലെയ്ടണ്‍ കൂട്ടിച്ചേര്‍ത്തു. ഈ ആഴ്ച സിയാറ്റിലില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൊറോണ പോസിറ്റീവ് കേസാണിത്.
Discussion about this post