വിയറ്റ്നാം: കൊവിഡ് 19 ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്നതിനിടെ ശുചിത്വത്തിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കൈകഴുകള്‍ വീഡിയോയുമായി യുനീസെഫ്. വിയ്റ്റ്നാമീസ് ഡാന്‍സറായ ക്വാങ് ഡങിന്റെ ‘ഹാന്‍ഡ് വാഷിംഗ് ഡാന്‍സാ’ണ് യുനീസെഫ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. വൃത്തിയായി കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്.
ഭീതി പടര്‍ത്തി കൊവിഡ് 19 ലോകത്ത് പടര്‍ന്നുപിടിക്കുകയാണ്. പ്രതിരോധ നടപടികള്‍ ശക്തമാക്കുമ്പോഴും വൈറസിനെ പിടിച്ചുകെട്ടാന്‍ കഴിയാതെ നിസ്സഹായവസ്ഥയിലാണ് രാജ്യങ്ങള്‍. മരണം മൂവായിരവും കടന്നു. സ്വയം സംരക്ഷിക്കുകയും മുന്‍കരുതല്‍ നടിപടികള്‍ സ്വീകരിക്കുകയുമല്ലാതെ മറ്റുവഴികളൊന്നും വൈറസിനെ പ്രതിരോധിക്കാനില്ല.
ഇത്തരം സാഹചര്യത്തിലാണ് ശുചിത്വത്തിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് യുനിസെഫ് കൈകഴുകല്‍ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘വിയറ്റ്നാമീസ് കലാകാരനായ ക്വാങ് ഡങിന്റെ ഈ കൈകഴുകല്‍ നൃത്തം ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് കൊറോണ വൈറസില്‍ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള ആദ്യ ഘട്ടങ്ങളിലൊന്നാണ്,’ യൂനിസെഫ് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ചു.വീഡിയോ വളരെ വേഗത്തിലാണ് വൈറലയത്.
We love this handwashing dance from Vietnamese dancer, Quang Đăng.
Washing your hands with soap and water is one of the first steps to protect yourself from #coronavirus. pic.twitter.com/lmXLbR3hZa
— UNICEF (@UNICEF) March 3, 2020
Discussion about this post