മസ്കറ്റ്: ഒമാനില്‍ ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. രണ്ട് ഒമാന്‍ സ്വദേശികകള്ക്കും നാല് ഇറാനിയന്‍ പൗരന്മാര്ക്കുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമാന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ ഒമാനില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി. പുതിയതായി വൈറസ് ബാധയേറ്റ ആറ് പേരെയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിന് വിധേമാക്കിയിരിക്കുകയാണ്. ഇറാനില്‍ നിന്ന് എത്തിയവര്‍ക്കാണ് വൈറസ് ബാധയുണ്ടായതെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
അതെസമയം, കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഒമാന്‍ നിരോധിച്ചു. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post