റോം: കൊറോണ വൈറസ് ഭീതിയിലാണ് ലോകരാജ്യങ്ങള്‍ ഇപ്പോള്‍. ചൈനയ്ക്ക് പുറമെ അമ്പതിലധികം രാജ്യങ്ങളിലാണ് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇറ്റലിയില്‍ മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. പാവിയ സര്‍വ്വകലാശാലയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
വിദ്യാര്‍ത്ഥികളില്‍ നാല് പേര് മലയാളികളാണ്. ഇരുപത് പേര് കര്‍ണ്ണാടകയില്‍ നിന്നും പതിനഞ്ച് പേര് തമിഴ്നാട്ടില്‍ നിന്നും ഇരുപത്തിയഞ്ച് പേര് തെലുങ്കാനയില്‍ നിന്നും രണ്ടുപേര്‍ ഡല്‍ഹിയില്‍ നിന്നുമുള്ളവരാണ്. സര്‍വ്വകലാശാലയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ ക്യാമ്പസിലെ പതിനഞ്ച് സ്റ്റാഫുകള്‍ നിരീക്ഷണത്തിലാണ്.
ഇതുവരെ പതിനേഴ് പേരാണ് ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇവിടെ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തിരുന്നു. അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 ആയി. ചൈനയില്‍ മാത്രം 2870 പേരാണ് മരിച്ചത്. 65 രാജ്യങ്ങളിലായി 87652 പേര്‍ക്കാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post