ഉത്തര കൊറിയ; ഉത്തര കൊറിയയില്‍ ആദ്യമായി നോവല്‍ കൊറോണ വൈറസ് (കോവിഡ് 19) സ്ഥിരീകരിച്ചയാളെ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ തലവന്‍ കിങ് ജോങ് ഉന്നിന്റെ തീരുമാന പ്രകാരമാണ് നടപടിയെന്നാണ് ഐബിടി ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ആഴ്ച ആദ്യം കൊറോണ വൈറസ് ബാധയുള്ള ആളെ പൊതു കുളിയിടം സന്ദര്‍ശിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തിയതായാണ് വിവരം. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചൈന സന്ദര്‍ശനത്തിന് ശേഷം ഉത്തര കൊറിയയിലേക്ക് മടങ്ങിയെത്തിയ ആള്‍ക്ക് നേരെയാണ് നടപടിയെന്നാണ് വിവരം. അതെസമയം രോഗിയുടെ മറ്റ് വിവരങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. സമൂഹ മാധ്യമങ്ങളിലെ ചില അജ്ഞാത ഉറവിടങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.
അതെസമയം രാജ്യത്ത് കൊറോണ ബാധിച്ച ഒരാള്‍ പോലുമില്ലെന്ന് തുടര്‍ച്ചയായി ഉത്തര കൊറിയ പറഞ്ഞിരുന്നു. എന്നാല്‍ ഉത്തര കൊറിയയില്‍ പടര്‍ന്നിരിക്കുന്ന കൊറോണയും അതീവ ആക്രമണകാരിയാണെന്നാണ് വിവരമെന്നാണ് ദക്ഷിണ കൊറിയ വാദിക്കുന്നത്. ചൈനീസ് അതിര്‍ത്തിയിലുള്ള സീനൂയ്ജു നഗരത്തില്‍ രണ്ട് പേരില്‍ ഇതിനോടകം രോഗം കണ്ടെത്തിയെന്നായിരുന്നു ദക്ഷിണ കൊറിയ റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post