ഹോങ്കോങ്: സാമ്പത്തിക രംഗത്തെയും പ്രതിസന്ധിയിലാക്കി കൊറോണ വൈറസ്. ഈ പ്രതിസന്ധി മറികടക്കാന്‍ ഹോങ്കോങ് ജനങ്ങള്‍ക്ക് 92,000 രൂപ വീതം നല്‍കുന്നു. പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്കാണ് 1,280 യുഎസ് ഡോളര്‍ വീതം നല്‍കുന്നത്. ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമാണ് പണംനല്‍കുന്നതെന്ന് അധികൃതര്‍ പറയുന്നു.
18 വയസ്സിന് മുകളിലുള്ള എല്ലാപൗരന്മാര്‍ക്കും പണം ലഭിക്കും. രാഷ്ട്രീയ അശാന്തിക്കൊപ്പം കൊറോണകൂടി വ്യാപിച്ചതോടെ തളര്‍ച്ചയിലായ സാമ്പത്തികസ്ഥിതി മറികടക്കുകകൂടി ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. 70 ലക്ഷംപേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വ്യാപിച്ചതോടെ തകര്‍ച്ചയിലായ ഹോട്ടല്‍, ട്രാവല്‍ തുടങ്ങിയ മേഖലകള്‍ക്ക് നേരത്തെതന്നെ ദുരിതാശ്വാസമായി ഫണ്ട് പ്രഖ്യാപിച്ചിരുന്നു. നഗരത്തില്‍ 81 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇതില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. വൈറസ് ബാധയില്‍ അതീവ ജാഗ്രതയോടെയാണ് ഹോങ്കോങ് മുന്‍പോട്ട് പോകുന്നത്.
Discussion about this post