വെല്ലിംഗ്ടണ്‍: മനസാക്ഷിയുള്ളവരെല്ലാം സങ്കടത്തിലാഴും ഈ കാഴ്ച കണ്ടാല്‍…ന്യൂസിലന്‍ഡിന്റെ ഹൃദയം തകര്‍ത്ത് തീരത്തടിഞ്ഞത് ജീവനില്ലാത്ത 145 തിമിംഗലങ്ങള്‍. സ്റ്റീവര്‍ട്ട് ദ്വീപിലെ കടപ്പുറത്തായിരുന്നു ഈ അസാധാരണകാഴ്ച. ശനിയാഴ്ച രാത്രിയോടെയാണ് തിമിംഗലങ്ങള്‍ കരയിലേക്ക് അടിഞ്ഞത്.
എന്നാല്‍ കൂട്ടത്തോടെ തിമിംഗലങ്ങള്‍ തീരത്തേക്ക് അടിയുമ്പോള്‍ ചിലത് ചലിച്ചിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ഹൃദയഭേദകമായ ഈ കാഴ്ച കണ്ട് അവര്‍ കരഞ്ഞു. ജീവനുള്ളവയെ കടലിലേക്ക് തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഒരു തലവന് കീഴില്‍ കൂട്ടത്തോടെയാണ് ഇത്തരം തിമിംഗലങ്ങളുടെ യാത്ര. നേതൃത്വം നല്‍കുന്ന തിമിംഗലത്തിന് വഴിതെറ്റിയതാകം ഇത്രയും തിമിംഗലങ്ങള്‍ ഒരുമിച്ച് കരയിലേക്കെത്തിയതാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Discussion about this post