ടോക്യോ: ജപ്പാൻ തീരത്ത് കൊറോണ ബാധയെ തുടർന്ന് പിടിച്ചിട്ടിരിക്കുന്ന ആഡംബര ക്രൂയിസിലെ ഒരു ഇന്ത്യക്കാരന് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിൽ വൈറസ് ബാധിച്ച ഇന്ത്യൻ പൗരന്മാരുടെ എണ്ണം ഏഴായി വർധിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
യാത്രക്കാരും കപ്പൽ ജീവനക്കാരും ഉൾപ്പെടെ 3,711 പേരിൽ 621 പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തി. ചൊവ്വാഴ്ച 88 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അതിന് ഒരു ദിവസം മുമ്പ് 99 പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തി.
നേരത്തെ ആറ് ഇന്ത്യക്കാർക്ക് കൊറോണ (കോവിഡ് 19) ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗബാധിതരായ ഇന്ത്യക്കാർ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നാണ് അറിയിപ്പ്.
1 Indian crew who tested positive for #COVID19 among 88 new cases yesterday on #DiamondPrincess taken to hospital for treatment. Indians receiving treatment responding well. From today, disembarkation of passengers only started, likely to continue till 21 Feb. @MEAIndia
— India in Japanインド大使館 (@IndianEmbTokyo) February 19, 2020
Discussion about this post