മോസ്കോ: ബാറിലെ തീറ്റമത്സരത്തിനിചെ ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങിയ 23 കാരി ശ്വാസംമുട്ടി മരിച്ചു. മോസ്കോയിലെ ഒരു ബാറില്‍ നടന്ന കേക്ക് തീറ്റ മത്സരത്തിനിടെയാണ് സംഭവം. അലക്സാണ്ട്ര യുദിന എന്ന 23കാരിയാണ് മരണപ്പെട്ടത്. കേക്ക് തൊണ്ടയില്‍ കുടുങ്ങി ശ്വാസംകിട്ടാതെ നിലത്തുവീണ യുവതിയെ സുഹൃത്തുക്കളും ബാര്‍ ജീവനക്കാരും പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സുഹൃത്തുക്കളോടൊപ്പം ബാറിലെത്തിയ അലക്സാണ്ട്ര അവിചാരിതമായാണ് കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്തത്. മൂന്ന് കഷണം ചോക്ലേറ്റ് കേക്കുകള്‍ എത്രയുംവേഗത്തില്‍ കഴിച്ചുതീര്ക്കുന്നവരായിരുന്നു വിജയി. ആദ്യകഷണം വേഗത്തില്‍ കഴിച്ചുതീര്‍ത്ത അലക്സാണ്ട്ര അടുത്ത രണ്ട് കഷണങ്ങളും ഒരുമിച്ച് കഴിക്കാന്‍ ശ്രമിച്ചപ്പോഴാണ് തൊണ്ടയില്‍ കുടുങ്ങിയത്. ശ്വാസംകിട്ടാതെ യുവതി കേക്ക് വായില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ശുചിമുറിയിലേക്ക് പോകുന്നതിനിടെ തളര്‍ന്നുവീഴുകയും ചെയ്തു. തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവതിക്ക് പ്രഥമശുശ്രൂഷയും വൈദ്യസഹായവും നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അലക്സാണ്ട്ര കാന്‍സര്‍ രോഗിയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ആറുമാസം മുമ്പാണ് അലക്സാണ്ട്ര കാന്‍സര്‍ ബാധിതയാണെന്ന് കണ്ടെത്തിയത്. ഇതിനുശേഷം ജീവിതത്തിലെ ഓരോനിമിഷവും ആഘോഷിക്കണമെന്നതായിരുന്നു അവരുടെ തീരുമാനം. കേക്ക് കഴിക്കുന്നതിന് മുമ്പ് അവര്‍ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നതായും സുഹൃത്തുക്കള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, മകള്‍ കാന്‍സര്‍ രോഗിയാണെന്ന വിവരം തങ്ങളാരും അറിഞ്ഞിട്ടില്ലെന്നായിരുന്നു അലക്സാണ്ട്രയുടെ പിതാവ് പറയുന്നു.
Discussion about this post