ബീയ്ജിങ്: ചൈനയില്‍ കൊറോണ അനിയന്ത്രിതമായി പടര്‍ന്നു പിടിക്കുകയാണ്. മരണം ഇപ്പോള്‍ 1500 കടന്നു. ഇതുവരെ 1523 പേരാണ് മരണപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച 143 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് 1500 കടന്നത്. ഇവര്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. ഒട്ടാകെ 66,492 പേര്‍ക്ക് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് വിവരം.
ചൈനയില്‍ വൈറസ് ബാധയേറ്റ ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലും വുഹാനിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് വിവരം. നഗരത്തില്‍ 1102 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ഇക്കാര്യം ദേശീയ ആരോഗ്യകമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഷെങ് യിഷിന്‍ ആണ് അറിയിച്ചു. മറ്റുള്ളവര്‍ ഹുബൈ പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിലുള്ളവരാണ്.
രോഗികള്‍ നിറഞ്ഞ ആശുപത്രികളില്‍ മതിയായ തോതില്‍ സുരക്ഷാ ഉപകരണങ്ങളെത്തിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്ന ആരോപണവും ഉയരുന്നത്. ഒരിക്കല്‍മാത്രം ഉപയോഗിക്കാനുള്ള മുഖാവരണംപോലുള്ളവ ഡോക്ടര്‍മാര്‍ക്കടക്കം ആവര്‍ത്തിച്ച് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post