കാൻബറ: ഓസ്ട്രേലിയൻ ക്രിക്കറ്റിന് അനവധി നേട്ടങ്ങൾ സമ്മാനിച്ച മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്കും ഭാര്യ കെയ്ലിയും വേർപിരിഞ്ഞു. ഏഴ് വർഷത്തെ വിവാഹജീവിതത്തിന് ശേഷമാണ് ക്ലർക്കും കെയ്ലിയും വിവാഹബന്ധം വേർപ്പെടുത്തിയത്.
2012-ലാണ് ഇരുവരും വിവാഹിതരാത്. ഏഴ് വർഷമായി ഒരുമിച്ചു കഴിഞ്ഞിരുന്ന ദമ്പതികൾ കഴിഞ്ഞ അഞ്ചുമാസമായി പിരിഞ്ഞാണ് ജീവിച്ചിരുന്നത്. ഇരുവർക്കും നാല് വയസ്സുള്ള മകളുണ്ട്.
ഓസ്ട്രേലിയൻ മോഡലായ ലാറ ബിങ്ക്ളുമായി ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്ന ക്ലർക്ക് 2010-ലാണ് അവരുമായുള്ള ബന്ധം അവസാനിപ്പിച്ചത്. പിന്നീട് 2012ൽ കെയ്ലിയെ ജീവിതസഖി ആക്കുകയായിരുന്നു.
ഓസ്ട്രേലിയ 2015ൽ ലോകകപ്പ് നേടിയപ്പോൾ ക്ലർക്കായിരുന്നു ടീം നായകൻ. ടെസ്റ്റിലും ഏകദിനത്തിലും തിളങ്ങിയ താരം ഓസ്ട്രേലിയയ്ക്കായി 115 ടെസ്റ്റുകളിലായി 8643 റൺസ് നേടിയിട്ടുണ്ട്.
Discussion about this post