വുഹാന്‍: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ആകെ 1011 പേരാണ് ഇതുവരെ മരിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് ഇന്നലെ മാത്രം 103 പേരാണ് ചൈനയില്‍ മരിച്ചത്. ചൈനയ്ക്ക് പുറമെ ഇന്നലെ ഹോംങ്കോങിലും ഫിലിപ്പൈന്‍സിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു.
ചൈനയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 42300 ആയി. 400 പേര്‍ക്ക് മറ്റ് രാജ്യങ്ങളിലും രോഗം ബാധിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമ്പോഴും ചൈനയില്‍ വീണ്ടും കൊറോണ പടര്‍ന്ന് പിടിക്കുന്ന അവസ്ഥയാണ്.
ആത്മവിശ്വാസം കൈവിടരുതെന്ന് ജനങ്ങളോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആഹ്വാനം ചെയ്തു. തലസ്ഥാന നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നേരിട്ട് എത്തി ചൈനീസ് പ്രസിഡന്റ് ആരോഗ്യ പ്രവര്‍ത്തകരുമായി സംവദിച്ചു.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യുഎഇയില്‍ ചികിത്സയിലായിരുന്ന 73കാരി സുഖം പ്രാപിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇവരുടെ വൈറസ് ശരീരത്തിലെ വൈറസ് സാന്നിദ്ധ്യം നെഗറ്റീവാണ്. രോഗി പൂര്‍ണമായും സുഖം പ്രാപിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post