ബീജിങ്: ചൈനയില്‍ ഇപ്പോഴും ജീവന്‍ അപഹരിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ട മാധ്യമപ്രവര്‍ത്തകനെ കാണാനില്ല. ചൈനീസ് സിറ്റിസണ്‍ ജേണലിസ്റ്റിനെയാണ് കാണാതായിരിക്കുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ നിരന്തരം പുറം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകരാണ് ചെന്‍ ക്വിഷിയും ഫാങ് ബിന്നും.
ഇവര്‍ മൊബൈലിലൂടെയാണ് വാര്‍ത്തകള്‍ പങ്കുവെച്ചിരുന്നത്. പല വീഡിയോകള്‍ ട്വിറ്ററിലും യൂട്യൂബിലും പങ്കുവെച്ചിരുന്നു. ഇതില്‍ ചെന്‍ ക്വിഷിയെയാണ് കാണാതായിരിക്കുന്നത്. ഇദ്ദേഹത്തെ കാണാതായിട്ട് ഇപ്പോള്‍ 20 മണിക്കൂറുകള്‍ പിന്നിട്ടിരിക്കുകയാണ്. ആശുപത്രിക്കുള്ളിലെ മൃതദേഹങ്ങളുടെ വീഡിയോ എടുത്തതിന് ഫാങ്ങിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു.
വെള്ളിയാഴ്ച ദിവസം വാങ്ങിന്റെ പോസ്റ്റുകളും വളരെ കുറച്ചേ കണ്ടിരുന്നുള്ളൂ. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചൈനയില്‍ നടക്കുന്ന സംഭവങ്ങള്‍ പുറം ലോകം അറിയാതിരിക്കാന്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നത്. സമൂഹമാധ്യമങ്ങളിലും നിയന്ത്രണങ്ങളുണ്ട്.
Discussion about this post