വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 908 ആയി. കൂടാതെ, കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 40,171 ആയി വര്‍ധിച്ചു. എന്നാല്‍, പുതിയതായി റിപ്പോര്‍ട്ടു ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ ആറുദിവസമായി കുറവുണ്ടെന്ന് ചൈനീസ് ഭരണ കൂടം വ്യക്തമാക്കി. ഹുബൈ പ്രൊവിശ്യക്ക് പുറത്ത് ചൈനയിലാകമാനം പുതുതായി 444 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.
കൂടുതല്‍പേരും മരിച്ചത് വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. എന്നാല്‍, ഹുബൈയിലും വുഹാനിലും അതിഗുരുതരമാണ് സ്ഥിതിയെന്നും രോഗബാധിതരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകാമെന്നും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മിഖായേല്‍ റയാന് പറഞ്ഞു.
അതേസമയം, വൈറസ് ബാധ നേരിടാന്‍ 4300 കോടി ഡോളര്‍ (മൂന്നുലക്ഷം കോടി രൂപ) വീണ്ടും അനുവദിക്കുമെന്ന് ചൈനീസ് കേന്ദ്രബാങ്ക് പ്രഖ്യാപിച്ചു. ചൈനയ്ക്കുപുറത്ത് ബ്രിട്ടനിലും സ്പെയിനിലും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്തു. സിങ്കപ്പൂരില്‍ പ്രഖ്യാപിച്ച ഓറഞ്ച് ജാഗ്രത ഇപ്പോഴും തുടരുകയാണ്. സിങ്കപ്പൂരില്‍ 40 പേര്‍ക്കാണ് വൈറസ് ബാധിച്ചത്.
Discussion about this post