ടോക്യോ: കൊറോണ വൈറസ് പടരുന്നെന്ന സംശയത്തെ തുടർന്ന് ഹോങ്‌കോങ് തീരത്ത് ഇന്ത്യക്കാരുൾപ്പെടുന്ന കപ്പൽ പിടിച്ചിട്ടു. കപ്പലിലുള്ള 3688 യാത്രക്കാരിൽ 78 പേർ ഇന്ത്യക്കാരാണ്. വേൾഡ് ഡ്രീമെന്ന കപ്പലാണ് പിടിച്ചിട്ടത്. ഈ കപ്പലിലെ മൂന്നുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ നേരത്തെ, ജപ്പാൻ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിൽ 138 ഇന്ത്യക്കാരുണ്ടെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഈ കപ്പലുകളിൽ ഇന്ത്യക്കാരുണ്ടെന്ന് വിദേശകാര്യമന്ത്രാലയമാണ് സ്ഥിരീകരിച്ചത്. രണ്ടുകപ്പലുകളിലും വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്.
ഹോങ്‌കോങ് തീരത്ത് പിടിച്ചിട്ട കപ്പലിലയേും ജപ്പാൻ തീരത്ത് പിടിച്ചിട്ട കപ്പലിലേയും ഇന്ത്യാക്കാർക്ക് ആർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ
ജപ്പാൻ തീരത്തുള്ള കപ്പലിൽ ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജപ്പാനുമായി വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഈ കപ്പലിലേക്ക് സൈന്യത്തിന്റെ സേവനം ലഭ്യമാക്കുമെന്നാണ് ജപ്പാൻ ഇപ്പോൾ പറയുന്നത്. ഈ കപ്പലിൽ മലയാളികൾ ഉണ്ടോയെന്ന് വ്യക്തമല്ല. വിദേശകാര്യമന്ത്രാലയം കപ്പലിലെ ഇന്ത്യക്കാരെപ്പറ്റിയുള്ള വിവരങ്ങൾക്കായി ആശയവിനിമയം നടത്തുന്നുണ്ട്.
Discussion about this post