കോഴികര്‍ഷകരായ എമ്മബ്രൂക്ക്സിന്റെയും ഭര്‍ത്താവ് സ്റ്റീവ് ബ്രൂക്ക്സിന്റെയും അമ്പരപ്പിക്കുന്ന അനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ബുള്‍സൈ ഉണ്ടാക്കുവാനായി പൊട്ടിച്ച മുട്ടയ്ക്കുള്ളില്‍ നാല് മഞ്ഞക്കരുവാണ് കണ്ടെത്തിയത്. ഒരു മുട്ടയ്ക്കുള്ളിലാണ് നാല് മഞ്ഞക്കുരു കണ്ടത്. ഇതിന്റെ അമ്പരപ്പ് വീട്ടമ്മ എമ്മയെ ഇതുവരെയും വിട്ടുമാറിയില്ല.
മുട്ടയ്ക്കുള്ളില്‍ രണ്ട് മഞ്ഞക്കരു കിട്ടുന്നത് അത്ര അത്ഭുതപ്പെടേണ്ടതില്ല. പക്ഷേ രണ്ടിന് പകരം നാലുമഞ്ഞക്കരു കിട്ടിയതാണ് അമ്പരപ്പിന് ഇടയാക്കിയത്. സാധാരണ കോഴി കര്‍ഷകരായ എമ്മയേയും ബ്രുക്ക്സിനേയും ഈ കാഴ്ച ശരിക്കും അത്ഭുതപ്പെടുത്തി. 49 കാരിയായ എമ്മയും 57 കാരനായ ബ്രൂക്ക്സും കാലം കുറെയായി കോഴികളെ വളര്‍ത്തുന്നവരാണ്. സാധാരണയായി അസാധാരണ വലുപ്പമുള്ള മുട്ടകള്‍ ഇവര്‍ പാചകത്തിന് എടുക്കാറില്ലെങ്കിലും എമ്മ പാചകം ചെയ്യാനായി പൊട്ടിച്ചപ്പോഴാണ് നാല് മഞ്ഞക്കരുക്കള്‍ കണ്ടത്.
ഉടനെ എമ്മ വിവരം ബ്രുക്ക്സിനെ അറിയിച്ചു. ബ്രിട്ടിഷ് എഗ്ഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മുട്ടയില്‍ ഒന്നിലധികം മഞ്ഞക്കരുക്കള്‍ വരുന്ന സംഭവം 1000 ഒന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മുട്ടയില്‍ നാലുമഞ്ഞക്കരുക്കള്‍ ഒരുമിച്ച് വരുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കണക്കുകള്‍ പറയുന്നു.
അതികം പ്രായമാകാത്ത ജീവികളാണ് ഒന്നിലധികം മഞ്ഞക്കരുക്കളുള്ള മുട്ട ഇടുന്നതെന്നാണ് ഇവരുടെ നിരീക്ഷണം. തങ്ങള്‍ ഇപ്പോള്‍ പ്രായം കുറഞ്ഞ കുറച്ച് കോഴികളെ വളര്‍ത്തുന്നുണ്ടെന്ന് എമ്മ പറയുന്നു. എന്നാല്‍ നാല് മഞ്ഞക്കരുവുള്ള മുട്ടയിട്ടത് ഇതില്‍ ഏത് കോഴിയാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് ഇവര്‍ പറയുന്നു. 14,000 മുട്ടകളാണ് ഇവരുടെ ഫാമില്‍ നിന്ന് ദിവസവും ഉത്പ്പാദിപ്പിക്കുന്നത്.
Discussion about this post