വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 722 ആയി. ഒരു അമേരിക്കന്‍ പൗരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. എന്നാല്‍ ഇയാളുടെ പേരോ വിവരങ്ങളോ പുറത്തുവിടാന്‍ യുഎസ് തയ്യാറായിട്ടില്ല. അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിക്കുന്ന ആദ്യ വിദേശ പൗരനാണ് ഇയാള്‍. കൊറോണ പടര്‍ന്നുപിടിച്ച വുഹാനിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നതെന്നാണ് വിവരം.
അതേസമയം, രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നു. ഇതോടെ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ചൈനക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും കൊറോണ ബാധിച്ച് ഇന്നലെ മരിച്ചു.
ഇതിനിടെ ചൈനയില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ ഹോങ്കോങ് അടക്കമുള്ള രാജ്യങ്ങള്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. ചൈനയില്‍ നിന്നെത്തുന്നവരോട് രണ്ടാഴ്ചക്കാല പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്ന് ആവശ്യപ്പെട്ട ഹോങ്കോങ് നിയമം ലംഘിച്ചാല്‍ കടുത്ത നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post