മനുഷ്യത്വമല്ല ഇത് ‘മൃഗത്വം’; ചതുപ്പിൽ വീണ മനുഷ്യനെ രക്ഷിക്കാൻ കരങ്ങൾ നീട്ടി ഒറാങ്ങൂട്ടാൻ

ബോർണിയോ: ഇന്തോനേഷ്യയിൽ സഞ്ചാരത്തിന് പോയ ഇന്ത്യക്കാരനും ഫോട്ടോഗ്രാഫറുമായ അനിൽ പ്രഭാകറിന്റെ ഒരു ഹൃദയം കീഴടക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. ആപത്തിൽപ്പെട്ട മനുഷ്യനെ സഹായിക്കാൻ കരങ്ങൾ നീട്ടി സാന്ത്വനം പകർന്ന് ഒരു ഒറാങ്ങൂട്ടാനാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്.

നദിയിൽ കുടുങ്ങിയ മനുഷ്യനെ കരയ്ക്ക് കയറ്റാനായാണ് തന്റെ കരം നീട്ടി ഒറങ്ങൂട്ടാൻ മനുഷ്യന് സമാനമായ ഹൃദയ വിശാലത കാണിച്ചിരിക്കുന്നത്. ഈ ചിത്രം വലിയ രീതിയിൽ ചർച്ചചെയ്യപ്പെടുകയാണ്. ബോർണിയോയിലെ ഒറാങ്ങൂട്ടാൻ സംരക്ഷിത കേന്ദ്രത്തിലാണ് സംഭവം. സംരക്ഷിത കേന്ദ്രത്തിൽ ജീവിക്കുന്ന ഒറാങ്ങൂട്ടന്റെ സംരക്ഷണത്തിനായി സമീപത്തുനിന്നും പാമ്പുകളെ ഒഴിവാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന ജീവനക്കാരനെയാണ് വെള്ളത്തിൽ വീണപ്പോൾ ഒറാങ്ങൂട്ടാൻ സഹായിച്ചിരിക്കുന്നത്. ഈ നിമിഷങ്ങൾ യാദൃശ്ചികമായി അനിൽ പ്രഭാകറിന്റെ ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുകയായിരുന്നു.

Exit mobile version