ഇസ്ലമാബാദ്: വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി. പാകിസ്താനിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവാണ് യുവതിയെ ആക്രമിച്ചത്. ഈ സമയം അടുക്കളയിലേക്ക് ഓടിയ യുവതി കത്തിയെടുത്ത് യുവാവിന് നേരെ വീശുകയായിരുന്നു.
യുവതി തിരിച്ചടിച്ചിട്ടും യുവാവ് ആക്രമണത്തിൽ നിന്നും പിന്തിരിയാൻ തയാറായില്ല. ഇതിന് പിന്നാലെയാണ് കത്തി ഉപയോഗിച്ച് ഇയാളുടെ ലിംഗം യുവതി മുറിച്ചെടുത്തത്. പരുക്കേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിനിടെ, യുവതി പറയുന്നത് കള്ളമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇരുവരും തമ്മിൽ മുമ്പ് പരിചയമുണ്ടായിരുന്നെന്നും യുവാവ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറായതിന്റെ വൈരാഗ്യത്തിൽ യുവതി മനഃപൂർവ്വം യുവാവിനെ ആക്രമിക്കുകയായിരുന്നെന്നും ആരോപണമുണ്ട്. ഇതേകുറിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post