ഇസ്താംബൂള്‍: 177 യാത്രക്കാരുമായി എത്തിയ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. ശേഷം വിമാനം രണ്ടായി മുറിയുകയും ചെയ്തു. അപകടത്തില്‍ മൂന്ന് പേര് മരിച്ചതായാണ് വിവരം. കൂടാതെ 179 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പെഗാസസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് ദുരന്തത്തില്‍പ്പെട്ടത്.
ഇസ്താംബുള്ളിലെ വിമാനത്താവളത്തിലാണ് സംഭവം. ഇസ്മിറില്‍ നിന്ന് ഇസ്താംബുള്ളിലേക്ക് എത്തിയ വിമാനമാണ് ലാന്‍ഡിങ്ങിനിടെ തകര്‍ന്ന് രണ്ടായി മുറിഞ്ഞത്. വിമാനം രണ്ടായി മുറിഞ്ഞതിന്റെയും പിന്നാലെ തീ ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ രാജ്യാന്തര ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. ദൃശ്യങ്ങള്‍ ഞെട്ടല്‍ ഉളവാക്കുന്നതാണ്. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അടച്ചു. വിമാനത്തിന് ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
വിമാനത്തിന്റെ ഫ്യൂസ്ലേജ് മൂന്ന് കഷണങ്ങളായി തകര്‍ന്നതായി ഒരു വീഡിയോയില്‍ കാണുന്നു. വിമാനത്തിന് തീപിടിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post