ബെയ്ജിങ്: ചൈനയിലെ നോവല്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും വര്‍ധിച്ചു.ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്ക് പ്രകാരം 20,438 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1,71,329 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.
ലോകത്തെ ഒന്നടങ്കം ആശങ്കയിലാക്കുന്നതാണ് ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ്. ദിനംപ്രതി നിരവധി പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. തിങ്കളാഴ്ച മാത്രം 31 പ്രവിശ്യകളില്‍ നിന്നായി 3,235 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രോഗം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 64പേര് തിങ്കളാഴ്ച മരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വൈറസ് ബാധ സംശയിക്കുന്ന 5,072 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. തിങ്കളാഴ്ചവരെയുള്ള കണക്കുകള്‍ പ്രകാരം 2,788 പേര് വൈറസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
632 പേര് മാത്രമാണ് ഇതേവരെ രോഗമുക്തി നേടിയിട്ടുള്ളത്. 2,21,015 ആളുകളെ നിരീക്ഷണത്തില്‍ ആക്കിയിരുന്നു. ഇതില്‍ 12,755 പേരെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
Discussion about this post