ബീജിങ്: കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ പുറത്തിറങ്ങാന്‍ പേടിക്കുകയാണ് ജനങ്ങള്‍. ഭീതിപ്പെടുത്തുന്ന കൊറോണ ഇതുവരെ നിരവധി ജീവനുകളാണ് എടുത്തത്. ഇതോടെ ജനം തീരെ പുറത്തിറങ്ങുന്നില്ല. വഴിയോരത്ത് ആരെങ്കിലും കുഴഞ്ഞു വീണാല്‍ മുഖംതിരിച്ച് നടക്കാന്‍ മാത്രമെ ഇവിടുത്തെ ജനങ്ങള്ക്കാവുകയൊള്ളൂ.
കാരണം പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇപ്പോള്‍ കൊറോണയ്ക്ക് പിന്നാലെ എച്ച് 5 എന്‍ 1 ആണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ തെക്കന്‍ പ്രവിശ്യയായ ഹുനാനിലെ ഷായാങില് ആണ് എച്ച് 5 എന്‍ 1 റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം ചൈനീസ് കൃഷി, ഗ്രാമകാര്യ മന്ത്രാലയം ആണ് അറിയിച്ചത്.
നഗരത്തിലെ ഒരു ഫാമിലാണ് എച്ച് 5 എന്‍1 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ”7,850 കോഴികളുള്ള ഒരു ഫാമിലാണ് കേസ് നടന്നത്, അതില്‍ 4,500 കോഴികള്‍ പക്ഷിപ്പനി ബാധിച്ച് ചത്തു.” മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ മനുഷ്യരിലേക്ക് വൈറസ് പടര്‍ന്നിട്ടില്ല എന്നതാണ് ഏക ആശ്വാസം.
Discussion about this post