ബെയ്ജിംഗ്: ചൈനയിലെ ബെയ്ജിംഗിലെ കടകളില്‍ കടലാമ, മത്സ്യം എന്നിവയെ ജീവനോടെ പിടിച്ച് ചെറിയ പ്ലാസ്റ്റിക് ബാഗുകള്‍ക്കുള്ളില്‍ നിറച്ച് കീച്ചെയിനുകളായി വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. പല നിറങ്ങളുള്ള വെള്ളത്തിലാണ് ഇവയെ നിക്ഷേപിക്കുന്നത്. അവയോടൊപ്പം കൂടുതല്‍ ആകര്‍ഷണീയത തോന്നാന്‍ മുത്തുകളും, അലങ്കാര വസ്തുക്കളും അതില്‍ നിക്ഷേപിക്കുന്നു.
അവിടെ നടക്കുന്ന ഇത്തരം ക്രൂരതകള്‍ മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണ്. ഒന്ന് അനങ്ങാന്‍ കൂടി കഴിയാത്ത പ്ലാസ്റ്റിക് കൂടുകളിലാണ് ഇവയെ വില്‍ക്കുന്നത്. കുറച്ചു ദിവസം കഴിയുമ്പോള്‍ അവറ്റകള് ചാവുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മൃഗ കീച്ചെയിനുകളുടെ വില 1.50 ഡോളറാണ് (110 രൂപയില്‍ താഴെ) രൂപ. ഷാങ്ഹായ് പോലുള്ള മിക്ക ചൈനീസ് നഗരങ്ങളുടെയും ട്രെയിന്‍ സ്റ്റേഷനുകള്‍ക്ക് പുറത്ത് ഇത് വില്ക്കപ്പെടുന്നുണ്ട്.
സ്റ്റഫ് ചെയ്ത മൃഗങ്ങളില്‍ ഭൂരിഭാഗവും ഉഭയജീവികളാണ്, അതിനാല്‍ അവ വെള്ളത്തില്‍ കഴിയുന്നത്ര സമയം ഭൂമിയിലും കഴിയേണ്ടത് അത്യാവശ്യമാണ്. വെള്ളത്തില്‍ കിടക്കുന്ന മൃഗങ്ങള്‍ക്ക് അതിജീവിക്കണമെങ്കില്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവയെ കൂടുകളില്‍ നിന്ന് പുറത്തെടുക്കണം. മിക്കവയും ഭക്ഷണവും, വായുവും ഇല്ലാതെ പതിയെ വെപ്രാളപ്പെട്ട് മരിക്കുന്നു. ഇത് മൃഗങ്ങളോട് കാണിക്കുന്ന പൊറുക്കാന്‍ കഴിയാത്ത ക്രൂരതയാണെന്നാണ് മൃഗസംരക്ഷണ ഗ്രൂപ്പുകള്‍ വാദിക്കുന്നത്.
Discussion about this post