വിയറ്റ്‌നാം: ബൈക്ക് ഓടിക്കുന്നതിനിടെ യുവാക്കളുടെ പല അഭ്യാസങ്ങളും നാം കാണാറുണ്ട്. എന്നാല്‍ കുളിച്ച് കൊണ്ട് ബൈക്ക് ഓടിക്കുന്നത് ആദ്യമായിട്ടായിരിക്കും നാം കാണുന്നത്. രണ്ട് യുവാക്കള്‍ കുളിച്ചു കൊണ്ട് ബൈക്ക് ഓടിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.
തെക്കന്‍ വിയറ്റ്‌നാമിലെ തിരക്കേറിയ റോഡിലാണ് സംഭവം. വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തി. ഇരുപത്തിമൂന്ന് വയസ്സുള്ള ഹുയിന്‍ തന്‍ ഖാനും സുഹൃത്തുമാണ് വീഡിയോയിലുള്ളത്.
ഇരുവരും ഷര്‍ട്ടോ ഹെല്‍മറ്റോ ധരിക്കാതെയാണ് ബൈക്കില്‍ സഞ്ചരിക്കുന്നത്. ഇരുവര്‍ക്കും നടുവിലായി ഒരു ബക്കറ്റില്‍ വെള്ളം വച്ചിരിക്കുന്നു. പുറകിലിരിക്കുന്ന വ്യക്തി കപ്പ് ഉപയോഗിച്ച് വെള്ളം കോരി സ്വന്തം തലയിലും മുന്‍പിലിരിക്കുന്ന ആളുടെ തലയിലും ഒഴിച്ചു കൊടുക്കുന്നതായി വീഡിയോയില്‍ കാണാം. ഒരു കൈ കൊണ്ട് ഡ്രൈവ് ചെയ്ത് മറുകൈ കൊണ്ടാണ് ഒരാള്‍ തല കഴുകുന്നത്. വീഡിയോ കണ്ടവരെല്ലാം വന്‍ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
ബൈക്ക് ഓടിക്കുന്നയാളുടെ പേര് ഹുയാന്‍ താന്‍ഖാന്‍ എന്നാണ്. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയുള്ള ഡ്രൈവിംഗ്, ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര. ബൈക്കിന് റിയര്‍വ്യൂ മിറര്‍ ഇല്ല, സിവില്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ല എന്നീ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്ക് 5500 രൂപയാണ് പോലീസ് പിഴ ചുമത്തിയത്.