വുഹാന്‍: ചൈനയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുയാണ്. ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേയാണ് വൈറസ് പടര്‍ന്നു പിടിക്കുന്നത്. രാജ്യത്ത് ഏകദേശം 80 ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടായിരത്തിലധികം ആളുകള്‍ രോഗബാധിതരായി ഇപ്പോള്‍ ചികിത്സയിലാണ്.
ഒരു വ്യക്തി രോഗബാധിതനായാല്‍ അയാള്‍ പോലും അറിയാതെയാണ് മറ്റുവരിലേക്ക് വൈറസ് ബാധ പടരുന്നത്. എന്നാല്‍ പുതിയ കൊറോണ വൈറസ് അണുബാധയുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല. മാത്രമല്ല അതിന്റെ പരിവര്‍ത്തനത്തിന്റെ അപകടസാധ്യതയെക്കുറിച്ചും അത് എങ്ങനെ പടരുന്നുവെന്നതിനെക്കുറിച്ചും വ്യക്തതയില്ല.
കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനിടെ എല്ലാ വന്യമൃഗങ്ങളേയും വില്പന നടത്തുന്നതിന് ചൈന ഔദ്യോഗികമായി വിലക്കേര്‍പ്പെടുത്തി. വന്യമൃഗങ്ങളില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ കൊറോണ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതിന്റെ ഉറവിടം പാമ്പുകളായിരിക്കാം എന്ന നിഗമനത്തിലാണ് ശാസ്ത്ര ലോകം. എന്നാല്‍ അതും സ്ഥിരീകരിച്ചിട്ടില്ല.
ലോകാരോഗ്യ സംഘടന പുറത്തുവിട്ട കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്
പനി
കഫം
വീര്‍പ്പുമുട്ടല്‍,
ശ്വാസതടസ്സം
ന്യൂമോണിയ
സാര്‍സ്
കിഡ്നി തകരാര്‍
മരണം
മുന്‍കരുതലുകള്‍
ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണുക.
കൈകള്‍ ഇടക്കിടെ കഴുകുക
മറ്റുള്ളവരെ തൊടുകയോ പരിചയമില്ലാത്ത സ്ഥലങ്ങളില്‍ ചെല്ലുകയോ ഒക്കെ ചെയ്താല്‍ വിശേഷിച്ചും.
കുറച്ചു കാലത്തേക്ക് ഫാമുകളുമായും, കശാപ്പുശാലകളുമായും, ജീവനുള്ളതോ ചത്തോ ആയ വന്യമൃഗങ്ങളുമായും, പരിചയമില്ലാത്ത വളര്‍ത്തുമൃഗങ്ങളുമായും ഉള്ള നേരിട്ടുള്ള ബന്ധം ഒഴിവാക്കുക.
അസുഖം ബാധിച്ച മൃഗങ്ങളുമായും, പഴകിയ ഇറച്ചിയുമായും പരമാവധി അകലം പാലിക്കുക. വേണ്ടപോലെ പാചകം ചെയ്യാത്ത ഇറച്ചി, പഴകിയ ഡയറി ഉത്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
Discussion about this post