ബാഗ്ദാദ്: ഇറാഖിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം. ഖുദ്‌സ് ഫോഴ്‌സ് തലവനായ കാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ഇറാഖിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റാക്രമണം നടക്കുന്നത്.
ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ അതീവ സുരക്ഷാമേഖലയായ ഗ്രീന്‍ സോണിലാണ് അഞ്ച് റോക്കറ്റുകള്‍ പതിച്ചത്. റോക്കറ്റുകള്‍ അഞ്ചും പതിച്ചത് യുഎസ് എംബസിക്ക് സമീപത്താണെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം റോക്കറ്റ് ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടില്ല. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെയെല്ലാം തന്നെ യുഎസ് ഒഴിപ്പിച്ച് കഴിഞ്ഞു. ഇറാഖില്‍ മറ്റെവിടേക്കാളും സുരക്ഷിതമായ ഇടമാണെന്ന് കരുതപ്പെടുന്ന മേഖലയാണ് ഗ്രീന്‍ സോണ്‍.
എന്നാല്‍ കുറച്ചു മാസങ്ങളായി തുടര്‍ച്ചയായ ആക്രമണങ്ങളാണ് ഈ മേഖലയില്‍ നടക്കുന്നത്.
Discussion about this post