ബീജിങ്: രോഗലക്ഷണങ്ങൾ എന്തെങ്കിലും പ്രകടിപ്പിക്കുന്നതിന് മുമ്പ് കൊറോണ വൈറസ് മറ്റുള്ളവരിലേക്ക് പടർന്നുപിടിക്കുന്നെന്ന് ചൈനീസ് ആരോഗ്യ മന്ത്രി. രാജ്യത്ത് 56 ആളുകൾ ഇതുവരെ മരിച്ചു. രണ്ടായിരത്തോളം ആളുകൾ രോഗബാധിതരായി ചികിത്സയിലാണ്. ഭീതിതമായ സാഹചര്യം തുടരുന്നു. വൈറസ് ശക്തിപ്പെടുന്നതായാണ് സൂചനകളെന്നും ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി പറഞ്ഞു.
ഒരു വ്യക്തി രോഗബാധിതനായാൽ അയാൾ പോലും അറിയാതെയാണ് മറ്റുവരിലേക്ക് പടരുന്നത്. പുതിയ കൊറോണ വൈറസ് അണുബാധയുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല, മാത്രമല്ല അതിന്റെ പരിവർത്തനത്തിന്റെ അപകടസാധ്യതയെക്കുറിച്ചും അത് എങ്ങനെ പടരുന്നുവെന്നതിനെക്കുറിച്ചും വ്യക്തതയില്ലെന്നും ചൈനീസ് ആരോഗ്യ മന്ത്രി പറഞ്ഞു.
അതേസമയം, കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് വന്യജീവികളിൽ നിന്നാണെന്ന സംശയത്തെ തുടർന്ന് എല്ലാ വന്യമൃഗങ്ങളേയും വിൽപ്പനയ്ക്ക് ചൈന വിലക്ക് ഏർപ്പെടുത്തി. അതേ സമയം വൈറസ് ബാധയ്ക്ക് ഇതുതന്നെയാണ് കാരണമെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.