കൊറോണ വൈറസ് ബാധ; ചൈനയിലെ വുഹാന്‍ നഗരം അടച്ചു

കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രമായ വുഹാനിലെ വിമാന-ട്രെയിന്‍ സര്‍വ്വീസുകള്‍ ഉള്‍പ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെല്ലാം അധികൃതര്‍ നിര്‍ത്തിവെച്ചു.

ബെയ്ജിങ്: കൊറോണ വൈറസ് വ്യാപകമായി പടരുമെന്ന ആശങ്കയില്‍ വുഹാന്‍ നഗരം അധികൃതര്‍ അടച്ചിട്ട് ചൈന. കൂടാതെ, കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രമായ വുഹാനിലെ വിമാന-ട്രെയിന്‍ സര്‍വ്വീസുകള്‍ ഉള്‍പ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെല്ലാം അധികൃതര്‍ നിര്‍ത്തിവെച്ചു.

കൂടാതെ, പൗരന്‍മാര്‍ നഗരം വിട്ടുപോകരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചൈനയില്‍ ഇതുവരെ 17 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്. 571 പേര്‍ക്ക് വൈറസ് ബാധ പിടിപെട്ടതായി ചൈനീസ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

തായ്ലന്‍ഡ്, തായ്‌വാന്‍, യുഎസ്, സൗത്ത് കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് പിടിപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തായ്‌ലന്‍ഡില്‍ നാല് പേര്‍ക്കും മറ്റ് രാജ്യങ്ങളിലായി ഒരാള്‍ക്കുവീതമാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version