ലുസാക്ക: മാമ്പഴം കൈക്കലാക്കാനായി അഞ്ചടി ഉയരമുള്ള മതില്‍ ചാടുന്ന ആനയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. സാംബിയയിലെ സൗത്ത് ലുങ്വാ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. പാര്‍ക്കിന്റെ ജനറല്‍ മാനേജര്‍ ഇയാന്‍ സാലിബര്‍ഗാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
വിശന്നു വലഞ്ഞതിനെ തുടര്‍ന്ന് ഭക്ഷണം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആന അഞ്ചടിയോളം ഉയരമുള്ള മതില്‍ ലളിതമായി ചാടിക്കടന്നത്. മുന്‍കാലുകള്‍ ഉയര്‍ത്തി ശ്രദ്ധയോടെയായിരുന്നു ആനയുടെ മതിലുചാട്ടം. മതിലിനപ്പുറത്തുനിന്നും മാമ്പഴമെങ്കിലും കിട്ടുമെന്നായിരുന്നു ആനയുടെ പ്രതീക്ഷ. എന്നാല്‍ ഒന്നും ലഭിച്ചില്ലെന്ന് ഇയാന്‍ സാലിബര്‍ഗ് പറയുന്നു.
സീസണല്ലാത്തതിനാല്‍ മാമ്പഴമൊന്നും ആനയ്ക്കു കിട്ടിയില്ലെങ്കിലും ആനയുടെ മതില്‍ ചാട്ടം ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. ആനയുടെ സാഹസികമായ മതിലുചാട്ടം കണ്ട് വിനോദസഞ്ചാരികളും അമ്പരന്നിരിക്കുകയാണ്.