വേദിയില്‍ ഫുട്ബാള്‍ മത്സരം നടക്കുന്നതിനിടെ കാമുകിയെ ചുംബിച്ച് യുവാവ്. ഇത് വീട്ടിലിരുന്ന് വൈറലായി കണ്ട ഭാര്യ യുവാവിനെ കൈയ്യോടെ പൊക്കി. ഫുട്ബോള്‍ മത്സരം നടക്കുന്നതിനിടെയാണ് സ്പാനിഷുകാരനായ ഡേ വി ആന്‍ഡ്രെഡ് എന്ന യുവാവ് തന്റെ കാമുകിയെ ചുംബിച്ചത്.
എന്നാല്‍ സ്റ്റേഡിയത്തില്‍ ക്യാമറ ഉണ്ടെന്ന കാര്യം ആദ്യം യുവാവ് മറന്നു പോയി. പിന്നീട് ക്യാമറ ഉണ്ടെന്ന് ശ്രദ്ധയില്‍ പെട്ട യുവാവ് കാമുകിയുടെ ദേഹത്ത് നിന്ന് കൈയ്യെടുത്ത് അല്പം നീങ്ങിയിരുന്നു. ഫുട്ബോള്‍ ഗ്യാലറിയിലിരുന്ന കാണികള്‍ മാത്രമായിരുന്നില്ല ഇത് കണ്ടിരുന്നത്.
തന്റെ ഭര്‍ത്താവ് മറ്റൊരു യുവതിയെ ചുംബിക്കുന്നത് വീട്ടിലിരുന്ന് ലൈവായി ഭാര്യയും കണ്ടു. ഇതോടെ പ്രശ്നം വഷളായി. സുഹൃത്തുക്കള്‍ക്കൊപ്പമാണ് കളി കാണാന്‍ പോകുന്നതെന്നാണ് യുവാവ് ഭാര്യയോട് പറഞ്ഞത്. ഏതായാലും കള്ളി വെളിച്ചത്തായതോടെ ഇയാളുടെ ഭാര്യ പിണങ്ങി പോയിരിക്കുകയാണ്.
ഭാര്യയുടെ പിണക്കം എങ്ങനെയെങ്കിലും മാറ്റാന്‍ ഡേ ശ്രമിക്കുകയും ചെയ്തു. സംഭവം ലോകം മുഴുവന്‍ അറിഞ്ഞതോടെ ഡേ ക്ഷമാപണം നടത്തി. ഭാര്യയോട് തെറ്റ് ചെയ്തുവെന്നും അവളോട് ക്ഷമ ചോദിക്കുന്നുവെന്നും പറയുന്ന വീഡിയോ ഡേ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഭാര്യയോട് മാപ്പ് ചോദിച്ച് കൊണ്ടുള്ള മറ്റ് പോസ്റ്റുകളും ഡേ പങ്കുവച്ചു.
When you kiss your side chick and realize your marriage is over cuz you're on camera 😂😂😂
— Roger Gonzalez (@RGonzalezCBS) January 19, 2020