ഇസ്ലാമാബാദ്: പാകിസ്താനില്‍ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും വിവാഹ മോചനങ്ങള്‍ക്കും കാരണം ബോളിവുഡ് സിനിമകളാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാകിസ്താനി കണ്ടന്റ് ഡെവലപേഴ്സിനോടും യൂട്യൂബേഴ്സിനോടും സംവദിക്കവെയാണ് ഇമ്രാന് ഖാന്റെ പരാമര്‍ശം.
ലൈംഗിക കുറ്റകൃത്യവും ബാലപീഡനവും പാകിസ്ഥാനില്‍ കുതിച്ചുയരുകയാണ്. ചൈല്‍ഡ് പോണോഗ്രഫി പാകിസ്താനില്‍ വ്യാപകമായിരുന്നു. പുറത്തുനിന്ന് വരുന്ന സിനിമകളുടെ ഉള്ളടക്കമാണ് പാകിസ്താനിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കാരണം. ബോളിവുഡും ഹോളിവുഡും പാകിസ്താന് ജനത അനുകരിക്കുകയാണ്.- ഇമ്രാന് ഖാന് പറഞ്ഞു.
ഹോളിവുഡിലൂടെ പശ്ചാത്യ സംസ്കാരം പാകിസ്താനിലേക്ക് വരുകയാണെന്നും കുടുംബ ബന്ധങ്ങള്‍ ശിഥിലമാകാനും വിവാഹ മോചനങ്ങള്‍ വര്‍ധിക്കാനും ഇത് കാരണമാകുന്നുണ്ടെന്നും ഇമ്രാന് ഖാന് കൂട്ടിച്ചേര്‍ത്തു.
Discussion about this post