തെഹ്റാന്: ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇറാനിയന്‍ ദേശീയ ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്കന്‍ താവളങ്ങള്‍ ലക്ഷ്യമിട്ട് 15 മിസൈലുകളാണ് ഇറാന് തൊടുത്തത്. ഇതില്‍ ഒരൊറ്റ മിസൈല്‍ പോലും തകര്‍ക്കപ്പെട്ടിട്ടില്ല. ആക്രമണത്തില്‍ അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ക്കും സൈനിക ഉപകരണങ്ങള്‍ക്കും സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന്റെ പേരില്‍ വാഷിംഗ്ടണ്‍ ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ മേഖലയില്‍ ഇറാന് ലക്ഷ്യം വയ്ക്കാന്‍ മറ്റ് 100 കേന്ദ്രങ്ങളുണ്ടെന്നും സ്റ്റേറ്റ് റെവല്യൂഷണറി ഗാര്‍ഡ്സ് വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post