ടെഹ്റാന്: ഇറാനില്‍ തകര്‍ന്നുവീണ യുക്രൈന് വിമാനത്തിലെ 180 യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്. ടെഹ്റാന് ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്ന് ഉയര്‍ന്ന ഉടനെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. ബോയിങ് 737 എന്ന വിമാനമാണ് തകര്‍ന്ന് വീണത്.
സാങ്കേതിക തകരാര്‍മൂലമാണ് വിമാനം തകര്‍ന്ന് വീണതെന്നാണ് പ്രാഥമിക വിവരം. യുക്രൈന് തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ 180പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
യുഎസ്-ഇറാന് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വിമാന അപകടം നടന്നിരിക്കുന്നത്. എന്നാല്‍ ഈ അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇറാഖ്, ഇറാന്, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്.
Discussion about this post