ഗ്വാട്ടിമാല: ആഭ്യന്തര യുദ്ധകാലത്ത് 171 കര്‍ഷകരെ കൊന്നുതള്ളിയ കേസില്‍ ഗ്വാട്ടിമാലയില്‍ മുന്‍ സൈനികന് കോടതി 5160 വര്‍ഷം തടവ് ശിക്ഷ. സാന്റോ ലോപ്പസ് എന്ന സൈനികനാണ് 5160 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഓരോ കൊലപാതകത്തിനും 30 വര്‍ഷമാണ് ലോപ്പസിന് ശിക്ഷ. ഗ്വാട്ടിമാലയിലെ പരമാവധി ശിക്ഷാകാലം 50 വര്‍ഷമാണ്.
പ്രതീകാത്മകമായ ശിക്ഷയാണ് കോടതി വിധിച്ചത്. അമേരിക്കയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ലോപ്പസിനെ 2 വര്‍ഷം മുമ്പ് ഗ്വാട്ടിമാലയിലേക്ക് തിരിച്ചയച്ചിരുന്നു. മെക്സിക്കോ അതിര്‍ത്തി ഭാഗത്ത് 1982 ല്‍ നടന്ന കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ പട്രോള്‍ സംഘത്തിലെ അംഗമായിരുന്നു ലോപ്പസ്. വിമതര്‍ തട്ടിയെടുത്ത തോക്കുകള്‍ വീണ്ടെടുക്കാനുള്ള തിരച്ചിലിലാണ് സൈനികര്‍ കൊടും ക്രൂരത ചെയ്തത്.
മധ്യഅമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ 1960ല്‍ തുടങ്ങി 1996ല്‍ അവസാനിച്ച ആഭ്യന്തര കലാപത്തില്‍ 2 ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഗ്രാമീണരെ അവരുടെ വീടുകളില്‍ നിന്ന് വലിച്ചിറക്കുകയും പെണ്‍കുട്ടികളെ പീഢിപ്പിക്കുകയും ചെയ്തതായി പ്രോസിക്യൂട്ടര്‍ പറയുന്നു. യുഎന്‍ ട്രൂത്ത് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 200,000 ആളുകള്‍ കൊല്ലപ്പെടുകയും 45,000 പേരെ കാണാതാവുകയും ചെയ്തു.
Discussion about this post