വാഷിങ്ടണ്‍: ഇറാഖില്‍ നിന്നും ഉടനടി പുറത്തുപോകാന്‍ അമേരിക്കന്‍ സൈന്യത്തിന് മേല്‍ സമ്മര്‍ദം. ഗള്‍ഫ് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ നാറ്റോ നേതാക്കളും യൂറോപ്യന്‍ യൂനിയനും അടിയന്തര യോഗം വിളിച്ചു. അമേരിക്കന്‍ സൈന്യം ഉടനടി രാജ്യത്ത് നിന്നും പുറത്ത് പോകണമെന്ന് ഇറാഖ് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 5300 യുഎസ് സൈനികരാണ് ഇറാഖിലുള്ളത്.
അമേരിക്കന്‍ സൈന്യം ഇറാഖ് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര് അറിയിച്ചു. അമേരിക്കന്‍ സൈന്യത്തെ മേഖലയിലെ മറ്റു ഭാഗങ്ങളിലേക്ക് പുനക്രമീകരിക്കുന്നതായി ഇറാഖ് പ്രതിരോധ മന്ത്രാലയത്തെ യുഎസ് സൈനിക നേതൃത്വം രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ പെന്റഗണ്‍ നേതൃത്വം ഇക്കാര്യം നിഷേധിച്ചു.
ഇറാഖിന്റെ പരമാധികാരത്തെ മാനിക്കുന്നതായും കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജ്യം വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും യുഎസ് വ്യക്തമാക്കി. താവളത്തിന്റെ നഷ്ടപരിഹാരം ലഭിക്കാതെ രാജ്യം വിടില്ലെന്നും ഇറാഖിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും യുഎസ് പ്രസിഡന്റ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
Discussion about this post