ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ഹാങ്ഗു നഗരത്തില്‍ ഷിയാ ആരാധനാലയത്തിന് സമീപം വന്‍ സ്‌ഫോടനം. നഗരത്തെ നടുക്കിയ സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് ലഭിക്കുന്ന വിവരം.
പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗം കൂടിയായ ഷിയ മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവുമെന്ന് അധികൃതര്‍ നല്‍കുന്ന വിവരം. അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മരണസംഖ്യ ഉയര്‍ന്നേക്കും എന്ന് പാകിസ്താന്‍ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീന്‍ മസരി ട്വീറ്റ് ചെയ്തത്.
അഫ്ഗാനിസ്താനില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ അമേരിക്കയ്ക്ക് കഴിയാത്തതിനാലാണ് പാകിസ്താനില്‍ ആക്രമണമുണ്ടായതെന്ന് മസരി ആരോപിച്ചു. നേരത്തെ കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണം.