ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്നത് തുടര്‍ന്നതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയിലെ ഇടിവ് തുടരുന്നു.
ഡീസലിനാകട്ടെ ഡല്‍ഹിയില്‍ 70.56 രൂപയാണ്. മുംബൈയില്‍ 73.91ഉം ബെംഗളുരുവില്‍ 70.93ഉം ചെന്നൈയില്‍ 74.55ഉം കൊല്‍ക്കത്തയില്‍ 72.41ഉം ഹൈദരാബാദില്‍ 76.77രൂപയുമാണ് വില.
രാജ്യത്തിന് ആവശ്യമുള്ള ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ അന്താരാഷ്ട്ര വിപണിയിലെ വിലയിലെ ചാഞ്ചാട്ടം ആഭ്യന്തര വിലയിലും പ്രതിഫലിക്കും. അതോടൊപ്പം രൂപയുടെയുടെ മൂല്യം വര്‍ധിച്ചതുമാണ് തുടര്‍ച്ചയായി വിലകുറയാന്‍ കാരണം.
വിലയുടെ പട്ടിക പരിശോധിക്കുമ്പോള്‍ കഴിഞ്ഞ ജൂലായിലുണ്ടായിരുന്ന വിലയ്ക്കുതുല്യമാണ് നിലവിലെ വിലയെന്നുകാണാം. യുഎസ് ഉത്പാദനം വര്‍ധിപ്പിച്ചതോടെ വെള്ളിയാഴ്ചയും ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞു.
ഒക്ടോബര്‍ മാസത്തിലാണ് ക്രൂഡിന്റെ വില ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയത്. ഉയര്‍ന്ന വിലയില്‍നിന്ന് 30 ശതമാനത്തോളം വിലയിടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ 30 ദിവസമായി ആഭ്യന്തര വിപണിയില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.