ബെയ്ജിങ്: ചൈനയില്‍ അജ്ഞാത വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 44 പേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതില്‍ 11 പേരുടെ നില ഗുരുതരമാണ്. വ്യൂഹാന്‍ നഗരത്തിലും പരിസരപ്രദേശത്തുമാണ് വൈറസ് രോഗം പടരുന്നത്. അതിനാല്‍ അധികൃതര്‍ ഇവിടെ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗമാണ് പരക്കുന്നത്. നിലവില്‍ 121 പേരാണ് ആരോഗ്യവിദഗ്ധരുടെ നിരീക്ഷണിത്തില്‍ കഴിയുന്നത്. എന്നാല്‍ വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന വൈറസല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മറ്റുള്ള രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.വൈറസ് രോഗത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പോലീസ് കര്ശനനടപടിയാണ സ്വീകരിക്കുന്നത്. വൈറസ് ‘സാര്‍സ്’ ആണെന്ന തരത്തില്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ എട്ടുപേരെ വൂഹാന്‍ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
Discussion about this post