ബാഗ്ദാദ്: ബാഗ്ദാദില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം. ഇറാന് പൗരസേനയ്ക്ക് നേരെയാണ് വീണ്ടും അമേരിക്ക വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇറാന് പൗരസേനയുടെ ആറ് പേര് കൊല്ലപ്പെട്ടു.
വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണമുണ്ടായത്. ഇറാന് പിന്തുണയുള്ള ഇറാഖ് പാരാമിലിറ്ററി വിഭാഗത്തിന്റെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. വെള്ളിയാഴ്ച കൊല്ലപ്പെട്ട ഖാസിം സുലൈമാനി അടക്കമുള്ളവരുടെ സംസ്കാര ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
ശനിയാഴ്ച പുലര്‍ച്ചെ 1.15 ഓടെയായിരുന്നു വീണ്ടും അമേരിക്കയുടെ ആക്രമണം. പൗരസേനയ്ക്ക് എതിരെ വീണ്ടും ആക്രമണം നടത്തുമെന്ന സൂചനയാണ് അമേരിക്ക ഈ നീക്കത്തിലൂടെ നല്‍കുന്നത്.
Discussion about this post