സമാവോ: പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലോകം മുഴുവന്‍. അതേസമയം, പുതിയ നൂറ്റാണ്ട് 2020നെ ആദ്യം വരവേറ്റത് ന്യൂസിലാന്‍ഡുകാരാണ്, ന്യൂസിലാന്‍ഡിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്. ഇന്ത്യന്‍ സമയം ഡിസംബര്‍ 31-ന് 3.30-നാണ് സമോവയില്‍ പുതുവര്‍ഷം പിറന്നത്.
വലിയ ആഘോഷങ്ങളോടെയാണ് ന്യൂസിലാന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡില്‍ തന്നെ ഓക്ലാന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ന്യൂസിലാന്‍ഡിനു ശേഷം ഓസ്‌ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ചൈന, പിന്നെ ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷ ദിനം കടന്നുപോകുക.
#WATCH Australia: Sydney rings in the New Year; celebrations at Sydney Harbour. pic.twitter.com/2TeXZjQyT6
— ANI (@ANI) 31 December 2019
അമേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുക. എന്നാല്‍ ഇവിടെ മനുഷ്യവാസം ഇല്ല. ലണ്ടനില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക.
New Zealand's Auckland welcomes the new year with fireworks #NewYear2019 pic.twitter.com/acC47C5Edb
— ANI (@ANI) 31 December 2018
Discussion about this post