ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയാൽ ബംഗ്ലാദേശിൽ നിന്നും കുടിയേറിയവരെ തിരിച്ചയക്കില്ലെന്ന മോഡി സർക്കാറിന്റെ പ്രഖ്യാപനത്തിൽ ഔദ്യോഗികമായ ഉറപ്പ് വേണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീന ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ആ ഉറപ്പ് ഇന്ത്യ രേഖാമൂലം നൽകണമെന്നും അവർ അറിയിച്ചതായാണ് സൂചന.
‘ദ പ്രിന്റ്’ പത്രമാണ് വിഷയത്തിൽ ബംഗ്ലാദേശിന്റെ ആശങ്ക റിപ്പോർട്ട് ചെയ്തത്. ഇന്ത്യ നടപ്പാക്കാനിരിക്കുന്ന പൗരത്വ നിയമത്തിൽ മൃദു സമീപനമാണ് ബംഗ്ലാദേശ് സ്വീകരിക്കുന്നതെന്ന ആരോപണം ഉയർന്നപ്പോഴാണ് ഷൈഖ് ഹസീന നിലപാട് വ്യക്തമാക്കിയത്.
മുമ്പ് സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിൽ വന്നപ്പോഴും ആസാമിൽ നടപ്പാക്കിയ എൻആർസിയെ കുറിച്ചും ഇതേ ആശങ്ക സർക്കാറിനെ അറിയിച്ചിരുന്നതായാണ് വിവരം. എൻആർസിയിലൂടെ പുറത്താക്കുന്ന അഭയാർത്ഥികളെ ബംഗ്ലാദേശിലേക്ക് പറഞ്ഞയക്കില്ലെന്ന് മോഡി സർക്കാർ പറയുമ്പോഴും ഔദ്യോഗികമായ രേഖ ബംഗ്ലാദേശിന് നൽകിയിട്ടില്ല.
Discussion about this post