ഗൂഗിള്‍മാപ്പും ദാമ്പത്യം തകര്‍ക്കും! പാലങ്ങളെക്കുറിച്ച് തിരയുന്നതിനിടയില്‍ ഭാര്യയും അവരുടെ മടിയില്‍ കാമുകനും, ഒടുവില്‍ സംഭവിച്ചത്…

ലിമ: പെറുവില്‍ ഈയിടെ ഒരു വിവാഹമോചനം നടന്നു. ഈ വിവാഹമോചനം നടക്കാന്‍ കാരണം ഗൂഗിള്‍മാപ്പാണ്. ഗൂഗിള്‍മാപ്പ് തന്റെ ദാമ്പത്യ ജീവിതം തകര്‍ക്കുമെന്ന് യുവതി സ്വപ്‌നത്തില്‍പ്പോലും വിചാരിച്ച് കാണില്ല.

പെറുവിന്റെ തലസ്ഥാനമായ ലിമയിലെ പ്രശസ്തമായ പാലങ്ങളെക്കുറിച്ച് ഗൂഗിള്‍ മാപ്പില്‍ തിരയുകയായിരുന്നു ഭര്‍ത്താവ്. പാലത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനിടയ്ക്ക് പെട്ടെന്ന് ഭര്‍ത്താവിന്റെ കണ്ണ് ഒരു പരിചിത രൂപത്തിലുടക്കി.

വെളുത്ത ടോപ്പും കറുത്ത ജീന്‍സുമണിഞ്ഞ ഒരു സ്ത്രീയും അവരുടെ മടിയില്‍ കിടക്കുന്ന യുവാവിന്റെയും ചിത്രമായിരുന്നു അത്. സൂം ചെയ്ത് നോക്കിയപ്പോളാണ് മനസിലായത് തന്റെ ഭാര്യയുടെ മടിയിലാണ് ഒരാള്‍ കിടക്കുന്നതെന്ന്. അഞ്ചുവര്‍ഷം മുമ്പുളള ഫോട്ടോയായിരുന്നു അത്. ഭാര്യ മറച്ചുവച്ച സത്യങ്ങള്‍ പുറത്തു വന്നു അതോടെ വേദനയോടെ ഭര്‍ത്താവ് വിവാഹ മോചനമെന്ന തീരുമാനത്തിലെത്തി.

Exit mobile version