സാങ്കേതിക തകരാര്‍: ബഹിരാകാശ യാത്രികരുമായി പുറപ്പെട്ട റഷ്യയുടെ സോയൂസ് റോക്കറ്റിന് എമര്‍ജന്‍സി ലാന്‍ഡിങ്ങ്

ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ട റോക്കറ്റിലുണ്ടായിരുന്നത് നാസയുടെ ബഹിരാകാശ യാത്രികന്‍ നിക് ഹേഗും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ അലക്‌സി ഒവ്ചിനിനും ആയിരുന്നു

അസ്താന: റഷ്യയുടെ സോയൂസ് റോക്കറ്റ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശ യാത്രികരുമായി പുറപ്പെട്ടതായിരുന്നു ഈ റോക്കറ്റ്. ഈ റോക്കറ്റില്‍ പുറപ്പെട്ട ബഹിരാകാശ യാത്രികര്‍ സുരക്ഷിതരാണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ട റോക്കറ്റിലുണ്ടായിരുന്നത് നാസയുടെ ബഹിരാകാശ യാത്രികന്‍ നിക് ഹേഗും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ അലക്‌സി ഒവ്ചിനിനും ആയിരുന്നു. എമര്‍ജന്‍സി റെസ്‌ക്യു സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചതാണ് തുണയായത്. രണ്ട് ബഹിരാകാശ സഞ്ചാരികളുമായി ബന്ധപ്പെടാന്‍ കഴിയുന്നുണ്ടെന്നും രക്ഷാ പ്രവര്‍ത്തകര്‍ തിരച്ചില്‍ തുടങ്ങിയെന്നും നാസ അറിയിച്ചിട്ടുണ്ട്.

Exit mobile version