ന്യൂയോര്‍ക്ക്: ലഹരിയ്ക്ക് വേണ്ടി ഡിയോഡറന്റ് സ്പ്രെ മുഖത്തേയ്ക്ക് അടിച്ച 19കാരന് ദാരുണാന്ത്യം. അമേരിക്കയിലാണ് സംഭവം. ലഹരി മരുന്നിന് അടിമപ്പെട്ടിരുന്ന യുവാവ് അടുത്തിടെയാണ് ലഹരി മരുന്ന് വിമോചന കേന്ദ്രത്തില്‍ നിന്നും ചികിത്സകഴിഞ്ഞ് പുറത്തിറങ്ങിയത്.
എന്നാല്‍, വീണ്ടും ലഹരി ഉപയോഗിക്കാനുള്ള പുതു വഴികള്‍ തേടുന്നതിനിടെ ആയിരുന്നു ഈ ഡിയോഡറന്റ് പരീക്ഷണം. മുഖം ടവ്വല്‍ കൊണ്ട് മറച്ച ശേഷം സ്പ്രേ വായിലേയ്ക്ക് അടിച്ച യുവാവിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്പ്രേ വായിലേയ്ക്ക് അടിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടകരമായ ഇത്തരം പ്രവണതകള്‍ കൗമാരക്കാര്‍ക്കിടയില്‍ ധാരാളം കണ്ടു വരുന്നുണ്ട്. സ്പ്രേ പോലുള്ള വസ്തുക്കള്‍ വായിലേയ്ക്ക് നേരിട്ട് അടിക്കുക എന്നതാണ് ഈ ലഹരി ഉപയോഗത്തിന്റെ രീതി.
Discussion about this post