ബീയ്ജിങ്: ചൈനയിലെ പ്രൈമറി സ്‌കൂളിന് മുന്‍പില്‍ നിയന്ത്രണംവിട്ട കാര്‍ കുട്ടികള്‍ക്കിടയിലേയ്ക്ക് പാഞ്ഞുകയറി. അഞ്ച് കുട്ടികള്‍ തല്‍ക്ഷണം മരിച്ചു. 18 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. തെക്കു കിഴക്കന്‍ ചൈനയിലെ പ്രൈമറി സ്‌കൂളിനു മുന്നില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
കുട്ടികള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാര്‍ ദിശ തെറ്റിയാണ് വന്നതെന്ന് വ്യക്തമായിട്ടുണ്ട്. വരിവരിയായി നടന്ന കുട്ടികള്‍ക്കിടയിലേക്ക് അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ കുട്ടികള്‍ രണ്ടു വശത്തേക്കും തെറിച്ചു വീണു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട കുട്ടികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല. കാറിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Terrible! A car plowed into children outside a primary school in Liaoning Province on Thursday, injuring several of them. https://t.co/Atu1qIc9FV pic.twitter.com/Fh3DQua2MU
— China Plus News (@ChinaPlusNews) November 22, 2018