സഹപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; രക്ഷിക്കാന്‍ അതിവേഗം പാഞ്ഞ പോലീസ് ഉദ്യോഗസ്ഥന്‍ വാഹനാപകടത്തില്‍ മരിച്ചു

അന്വേഷണത്തിനെത്തിയ പോലീസുമായി കുട്ടിയെ മര്‍ദ്ദിച്ചിരുന്നവര്‍ മല്‍പ്പിടുത്തം നടത്തി.

വാഷിംഗ്ടണ്‍: സഹപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനു പിന്നാലെ പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ വാഹനാപകടത്തില്‍ മരിച്ചു. വാഷിംഗ്ടണ്‍ സ്റ്റേറ്റ് ഷെറിഫ് ഡെപ്യൂട്ടി കൂപ്പര്‍ ഡൈസന്‍ ആണ് മരിച്ചത്. തന്റെ സഹപ്രവര്‍ത്തകരെ രക്ഷിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥന്‍ വാഹനം അതിവേഗത്തില്‍ പായിക്കുകയായിരുന്നു.

എന്നാല്‍ വാഹനം നിയന്ത്രണം വിട്ടു കെട്ടിടത്തില്‍ ഇടിച്ച് അപകടമുണ്ടായി. ഉദ്യോഗസ്ഥന്‍ തല്‍ക്ഷണം മരിച്ചു. എന്നാല്‍ ആക്രമിക്കപ്പെട്ട പോലീസുകാരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഡിസംബര്‍ 21നു രാവിലെ ഒരു വീട്ടില്‍ കുട്ടിയെ അകാരണമായി ഉപദ്രവിക്കുന്നു എന്നും അവിടെ നിരവധി ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്നും ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു.

അന്വേഷണത്തിനെത്തിയ പോലീസുമായി കുട്ടിയെ മര്‍ദ്ദിച്ചിരുന്നവര്‍ മല്‍പ്പിടുത്തം നടത്തി. ഇതറിഞ്ഞ് കൂപ്പര്‍ ഡൈസന്‍ അതിവേഗതത്തില്‍ അവിടേക്കു പുറപ്പെടുകയായിരുന്നു. കൂപ്പറിന്റെ ഭാര്യ ഗര്‍ഭിണിയാണ്. ഒരു മകനുണ്ട്. കഴിഞ്ഞ വര്‍ഷമാണ് കൂപ്പര്‍ ഡൈസന്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്.

Exit mobile version